ഡോ. ഫ്രാങ്കോ തങ്ങിയത് തൃശൂരിൽ

തൃശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് പാലാ ജയിലില്‍ നിന്ന് മോചിതനായ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ ചൊവ്വാഴ്ച തങ്ങിയത് തൃശൂരിൽ. ചൊവ്വാഴ്ച വൈകിട്ട് ആറോടെ അയ്യന്തോളിലുള്ള സഹോദര​െൻറ വീട്ടിലെത്തിയ അദ്ദേഹം രാത്രി ഇവിടെയാണ് താമസിച്ചത്. പാവറട്ടിക്ക് സമീപം മറ്റത്തെ കുടുംബവീട്ടിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെ ജലന്ധറിലേക്ക് മടങ്ങും. മാധ്യമങ്ങൾ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.