പെരുമ്പിലാവ്: അഭിമുഖങ്ങളിലൂടെ അപൂർവ നേട്ടം കൊയ്ത് ശ്രദ്ധേയനാകുകയാണ് ചാലിശേരി പെരുമണ്ണൂർ കീഴൂട്ട് വീട്ടിൽ ജിതീഷ് . മാധ്യമഗവേഷണ രംഗത്ത് അപൂർവം പേർക്ക് ലഭിക്കുന്ന അമേരിക്കയിലെ നോർത്താംപ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈകോണ്ടിനെൻറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച് ഏർപ്പെടുത്തിയ 12,000 അമേരിക്കൻ ഡോളറിെൻറ (8.5 ലക്ഷം) ഒരു വർഷത്തെ ഫെല്ലോഷിപ്പാണ് ജിതീഷിനെ തേടിയെത്തിയത്. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിെലയും നാൽപത്തോളം പ്രശസ്തരായ ചിന്തകരെയും മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും അഭിമുഖം നടത്തിയാണ് നേട്ടം സ്വന്തമാക്കിയത്. ഫ്രണ്ട് ലൈൻ, ഇന്ത്യൻ എകസ്പ്രസ്, ദ വയർ, അമേരിക്കയിലെ മന്ത്ലി റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച അഭിമുഖങ്ങൾ ട്രൈകോണ്ടിനെൻറൽ ഇൻസ്റ്റിറ്റ്യൂട്ട് മൂന്ന് പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കും. ആദ്യ പുസ്തകം ഡിസംബറിൽ പുറത്തിറക്കും. പുസ്തകം ഫ്രഞ്ച്, പോർചുഗീസ്, ടർക്കിഷ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യും. മഗ്സസെ അവാർഡ് നേടിയ മാധ്യമപ്രവർത്തകൻ പി. സായിനാഥുമായാണ് ജിതീഷിെൻറ ആദ്യത്തെ അഭിമുഖം. കഴിഞ്ഞ മാസം ഹരിതവിപ്ലവത്തിെൻറ പിതാവ് ഡോ. എം.എസ്. സ്വാമിനാഥനുമായാണ് അവസാനം അഭിമുഖം . സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ സെനഗലിലെ സമീർ അമീനെ ജീതിഷും സുഹൃത്ത് ജിപ്സണും ഒരുമിച്ച് അഭിമുഖം നടത്തിയത് വേറിട്ട അനുഭവമായി. മാതാവ് ജയലക്ഷ്മി, സഹോദരി രേഷ്മ, അമ്മൂമ്മ നാണിക്കുട്ടിയമ്മ അടങ്ങുന്നതാണ് കുടുംബം. ഇപ്പോൾ ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ തൃശൂരിൽ ജോലിചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.