എരുമപ്പെട്ടി: പഞ്ചായത്തിലെ മുട്ടിക്കലിൽ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ നിർമിക്കുന്നതിനെതിരെ ജനകീയ സമരസമിതി അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടങ്ങി. എട്ടാം വാർഡ് മുട്ടിക്കൽ മോസ്ക് റോഡ് പരിസരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്വകാര്യ കമ്പനിയുടെ ടവർ നിർമാണം നടക്കുന്നത്. പരിസ്ഥിതി ദുർബല പ്രദേശമായ കുന്നിൻ ചെരുവിൽ മണ്ണെടുപ്പ് നടത്തിയിട്ടുള്ള സ്ഥലത്താണ് മൊബൈൽ ടവർ സ്ഥാപിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലത്ത് ടവർ സ്ഥാപിക്കുന്നത് പരിസര വാസികളുടെ ജീവന് ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ചാണ് പഞ്ചായത്ത് ടവർ നിർമാണത്തിന് അനുമതി നൽകിയിട്ടുള്ളതെന്ന് സമരക്കാർ ആരോപിച്ചു. സാമൂഹിക പ്രവർത്തകൻ ടി.ഡി. പോൾ സമരം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി സെക്രട്ടറി രാജീവ് കാരുമുക്കിൽ അധ്യക്ഷത വഹിച്ചു. മഞ്ജേഷ് വടക്കൂട്ട്, അലി ചെരുവിൽ, സുലേഖ അസീസ്, രജനി ശശിധരൻ, കാസിം മുട്ടിക്കൽ, ഹബീബ ജലീൽ, ഭരതൻ മുട്ടിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.