തൃശൂർ: ജില്ല പഞ്ചായത്ത് ഡിസംബര്‍ 31 നകം 68 പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി വിഹിതം ചെലവഴിക്കുമെന്ന് പ്രസിഡൻറ് മേരി തോമസ്. 58 പദ്ധതികള്‍ റീടെൻഡര്‍ ചെയ്യുന്നതടക്കം റോഡ്, കുടിവെള്ളം, കെട്ടിട നിർമാണം, അംഗന്‍വാടികളുടെ നിർമാണം, പട്ടികജാതി-വര്‍ഗ ക്ഷേമം തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഒക്‌ടോബര്‍ 16 നകം ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും 2018-19 വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ പ്രസിഡൻറ് അറിയിച്ചു. തനതു ഫണ്ടില്‍ നിന്ന് 36.85 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. മൊത്തം 29.74 ശതമാനം പദ്ധതി നിര്‍വഹണം നടത്താനായി. 2019-20 പദ്ധതി നിര്‍വഹണത്തിനായി ജില്ലപഞ്ചായത്തംഗങ്ങള്‍ പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 111.30 കോടി രൂപ പദ്ധതി നിര്‍വഹണത്തിനായി ചെലവഴിക്കും. പട്ടികജാതി ക്ഷേമത്തിനായി 44.92 കോടി രൂപ, പട്ടികവര്‍ഗത്തിനായി 14.96 കോടി രൂപ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി 4.64 കോടി രൂപ, വനിതാക്ഷേമത്തിനായി 7.24 കോടി രൂപ, ട്രാന്‍സ്‌ജെേൻറഴ്സ് വിഭാഗത്തിനായി 3.67 കോടി രൂപ, ഉൽപാദന മേഖലയില്‍ 14 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുക. യോഗത്തില്‍ ജില്ലപഞ്ചാത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജെ. ഡിക്‌സണ്‍, ജെന്നി ജോസഫ്, എം. പത്മിനി ടീച്ചര്‍, സെക്രട്ടറി ടി.എ. മജീദ്, ജില്ല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് 2019-20 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, മെമ്പര്‍മാര്‍ എന്നിവരടങ്ങുന്ന വിവിധ പ്രവര്‍ത്തന സമിതികള്‍ക്കും രൂപം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.