തൃശൂർ: നഗരത്തിലെ ഗുണ്ടകൾക്ക് നല്ല നടപ്പിന് പൊലീസിെൻറ താക്കീത്. വെള്ളിയാഴ്ച അസി.കമീഷണർ ഓഫിസിലേക്ക് മുപ്പതോളം ഗുണ്ടകളെ വിളിച്ച് വരുത്തിയാണ് പൊലീസ് താക്കീത് നൽകിയത്. ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കുന്നതിെൻറ ഭാഗമായാണ് നടപടി. മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ ബോംബേറും അക്രമവുമായി ഇറങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു. ഇടക്കിടെ ജയിലിലും വിചാരണക്ക് എത്തിക്കുേമ്പാൾ കോടതി വളപ്പിലും കടവി സംഘാംഗങ്ങളും വിരുദ്ധരും ഏറ്റുമുട്ടുന്നുണ്ടെങ്കിലും നഗരത്തിൽ അക്രമം കുറഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തൽ കൂടിയാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.