വെങ്കിടങ്ങിൽ ജീവധാര പദ്ധതി

പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിൽ ജീവധാര പദ്ധതി പ്രകാരം 34 പദ്ധതികൾക്കായി 34 ലക്ഷം രൂപ വകയിരുത്തി. തുലാവർഷ മഴയിലെ വെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കുന്നതാണ് ജീവധാര. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണ്, ജല സംരക്ഷണ പ്രവൃത്തികൾക്ക് ഊന്നൽ നൽകും. കുളം നിർമാണം, തോട് സംരക്ഷണം, മണ്ണ് സംരക്ഷണം, വൃക്ഷത്തൈ പരിപാലിക്കൽ എന്നീ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ കെ.വി. വേലുകുട്ടി, അപ്പു ചീരോത്ത്, ശോഭന മുരളി, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ഷിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.