ചുമട്ടുതൊഴിലാളി കൂലി വർധിപ്പിച്ചു

കുന്നംകുളം: നഗരത്തിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വർധിപ്പിച്ചു. നഗരസഭ ലേബർ ഒാഫിസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 19 ശതമാനം കൂലി വർധിപ്പിക്കാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിനു മുമ്പ് നടന്ന രണ്ട് ചർച്ചകളിലും ഇക്കാര്യത്തിൽ തീരുമാനമാകാതെ പിരിയുകയായിരുന്നു. ചർച്ചയിൽ ട്രേഡ് യൂനിയൻ നേതാക്കളായ പി.ജി. ജയപ്രകാശ്, കെ.സി. ബാബു, സേതു തിരുവെങ്കിടം, എ.എസ്. പ്രേമരാജ്, വി. വേണുഗോപാൽ, മാത്യു ചാക്കപ്പൻ, ഇ.എ. ദിനമണി, കെ.പി. പ്രേമൻ, കെ.വി. ഗീവർ, സി.വി ജാക്സൻ എന്നിവരും കച്ചവട പ്രതിനിധികളായ കെ.പി. സാക്സൻ, കെ.എ. അസി, എം.കെ. പോൾസൻ, കെ.കെ. സുബിദാസ്, ലേബർ ഒാഫിസർ സിംന, ക്ഷേമ ബോർഡ് സെക്രട്ടറി എം.ബി. ഷീന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.