തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയുടെ അശാസ്ത്രീയ നിർമാണം കാരണമുണ്ടായ അസഹ്യമായ പൊടിശല്യത്തെയും പരിസര മലിനീകരണത്തെയും കുറിച്ച് വിശദീകരണം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടക്കണ്ടത്ത് സമർപ്പിച്ച പരാതിയിൽ കമീഷൻ കേസെടുത്തു. നിർമാണ കമ്പനികളായ തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ്, ഐ.സി.ടി ൈപ്രവറ്റ് ലിമിറ്റഡ്, എച്ച്.എ.കെ എൻജിനീയേഴ്സ്, കെ.എം.സി കമ്പനി എന്നിവ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ് ഉത്തരവിൽ നിർദേശിച്ചു. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും റിപ്പോർട്ട് സമർപ്പിക്കണം. റോഡ് നിർമാണത്തിൽ വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. കരാർ കാലാവധി പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കിയില്ല. കാലാകാലങ്ങളിൽ കരാർ തുകയിൽ വർധനവ് വരുത്തി ഭീമമായ തുക സർക്കാറിൽ നിന്നും നേടിയെടുത്തു. ഇക്കാരണങ്ങളാൽ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം സംഭവിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ മണ്ണും റോഡ് നിർമാണത്തിലെ മണ്ണും കൂടികുഴഞ്ഞ് റോഡിൽ പൊടിക്ക് കാരണമാകുന്നു. പൊടിശല്യം കാരണം പരിസരവാസികൾ അസുഖബാധിതരാകുന്നു. ഭക്ഷണസാധനങ്ങളും ജല േസ്രാതസ്സുകളും മലിനമായി. വാഹനഗതാഗതം അസാധ്യമാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.