വാടാനപ്പള്ളി: കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ മിന്നലിൽ തളിക്കുളത്ത് വ്യാപക നാശം. വീട്ടമ്മക്ക് പരിക്കേറ്റു. തളിക്കുളം പുതിയങ്ങാടി മദ്്റസക്ക് വടക്കുഭാഗം തമസിക്കുന്ന പുഴുവീട്ടിൽ സജീനക്കാണ്(26) പരിക്കേറ്റത്. പൊള്ളലേറ്റ ഇവരെ എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ഐനികാട്ട് പറമ്പിൽ ഷീജയുടെ വീടിെൻറ ജനൽ തകർന്നു. കല്ലിപ്പറമ്പിൽ അബ്ദുൽ കരീമിെൻറ വീടിെൻറ ചുമരിൽ വിള്ളൽ വീണു. വീട്ടിലെ മുഴുവൻ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. സമീപത്തെ യൂനസിെൻറ വീട്ടുചുമരിലെ ഒരു ഭാഗം അടർന്ന് വീണു. തളിക്കുളം പുതിയങ്ങാടിയിൽ നരവധി വീടുകളിൽ ടെലിവിഷൻ സെറ്റ് ഓഫ് ബോക്സ്, ഇലക്ട്രിക് മോട്ടോർ, ഫ്രിഡ്ജ്, വൈദ്യുതി ഉപകരണങ്ങൾ എന്നിവ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.