തൃശൂര്‍: എൻട്രൻസ് കോച്ചിങ് സ്ഥാപനമായ റിജു ആൻഡ് പി.എസ്.കെ ക്ലാസസിെൻറ 'നമുക്കുയരാം പദ്ധതി'യുടെ രണ്ടാംഘട്ടം സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് ചെയര്‍മാന്‍ റിജു ശങ്കര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പത്താംക്ലാസ് പാസായ പാവപ്പെട്ട 40 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി താമസം, ഭക്ഷണം, പഠനസാമഗ്രികള്‍, ഫീസ് എന്നിവ നല്‍കി പഠിപ്പിച്ച് കോച്ചിങ് നല്‍കി മെഡിസിന്‍, എന്‍ജിനീയറിങ്, ഐ.ഐ.ടി മേഖലകളില്‍ പ്രവേശനം നേടുന്നതിന് സജ്ജരാക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ വര്‍ഷം പദ്ധതി തൃശൂര്‍ ജില്ലയില്‍ മാത്രമാണ് നടപ്പാക്കിയത്. കേരളത്തിലെ എല്ലാ ഗവ. ഹൈസ്‌കൂളിലെയും പത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിവിധ സെൻററുകളില്‍ ഒക്ടോബര്‍ രണ്ടിന് പരീക്ഷ നടത്തും. ഇതില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ കുട്ടികളെ തെരഞ്ഞെടുക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിച്ചാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. രജിസ്‌ട്രേഷന് www.rijuandpskclasses.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ടി. സുരേഷ് കുമാര്‍, വി. അനില്‍കുമാര്‍, പി. നാരായണന്‍, വി. വേണുഗോപാലന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.