ഇറിഗേഷൻ വകുപ്പുദ്യോഗസ്ഥർ തടയണ സന്ദർശിച്ചു

ചെറുതുരുത്തി: തൃശൂർ അഡീഷനൽ ഇറിഗേഷൻ വകുപ്പിലെ അസി. എൻജിനീയർ എ.യു. നിസാറി​െൻറ നേതൃത്വത്തിലുള്ള സംഘം ഭാരതപ്പുഴ തടയണ സന്ദർശിച്ചു. തടയണയിൽ മണൽ അടിഞ്ഞുകൂടിയെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് സംഘം എത്തിയത്. ഇവിടെയുള്ള മണലി​െൻറ ഗുണനിലവാരം പരിശോധിക്കുമെന്നും ഇതി​െൻറ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്നും അസി. എൻജിനീയർ പറഞ്ഞു. തടയണയുടെ ഷട്ടറുകൾ തുറന്നു വിട്ടതിനെ തുടർന്ന് വെള്ളം ഇല്ലാത്ത അവസ്ഥയാണ്. മോേട്ടാറിൽ അഴുക്ക് നിറഞ്ഞതുമൂലം ഷൊർണൂർ മുനിസിപ്പാലിറ്റി ഭാഗങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനും കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.