ചാവക്കാട്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം സ്വീകരിക്കാൻ മന്ത്രിമാർ വീണ്ടുമെത്തി. ചാവക്കാട് താലൂക്കിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 17.85 ലക്ഷം രൂപ ഏറ്റുവാങ്ങി. ഒന്നാം ദിവസമായ വ്യാഴാഴ്ച 1.13 കോടി രൂപ ലഭിച്ചിരുന്നു. രണ്ട് ദിവസത്തിലായി മൊത്തം 1.31 കോടിയാണ് താലൂക്കിൽനിന്ന് കൈമാറിയത്. ശനിയാഴ്ച ഉച്ചയോടെയാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറും താലൂക്ക് ഓഫിസിന് മുന്നിലെ വേദിയിലെത്തിയത്. യോഗത്തിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭയിൽനിന്ന് രണ്ടാം ദിവസവും 5.20 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെയർമാൻ എൻ.കെ. അക്ബർ, വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് എന്നിവർ തുക കൈമാറി. ആദ്യ ദിവസം നഗരസഭ 16.44 ലക്ഷം രൂപ നൽകിയിരുന്നു. ഇതോടെ ചാവക്കാട് നഗരസഭയിൽനിന്ന് ആെക 21.64 ലക്ഷം രൂപയാണ് കൈമാറിയത്. ഗുരുവായൂരിൽ പ്രവർത്തിക്കുന്ന ആൽഫ ബെറ്റ് പ്രീ സ്കൂൾ ആൻഡ് ഡേ കെയർ സെൻറർ മാനേജ്മെൻറും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 25,000 രൂപയുടെ ചെക്ക് പ്രിൻസിപ്പൽ സുമയ്യ തൻവീർ, വിദ്യാർഥികളായ ഇഹ്സാൻ സൈൻ, റഫാൻ എന്നിവർ മന്ത്രിമാർക്ക് കൈമാറി. ഗുരുവായൂർ നഗരസഭ കൗൺസിലർ ആർ.വി. മജീദുമൊത്താണ് ഇവരെത്തിയത്. ഇതേ സ്ഥാപനം തന്നെ സഹോദര സ്ഥാപനമായ ആർ.വി.എം. കല്പക ബിൽഡേഴ്സുമായി ചേർന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് നേരത്തെ കൈമാറിയിരുന്നു. ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രം വകയായി പ്രസിഡൻറ് രാധാകൃഷ്ണൻ കാക്കശേരിയുടെ നേതൃത്വത്തിൽ അരലക്ഷം രൂപ കൈമാറി. ഭാരവാഹികളായ എ.ആർ. ജയൻ, കെ.എം. ഷാജി, സി. അച്യുതൻകുട്ടി എന്നിവർ തുക കൈമാറി. പുന്നയൂർ പഞ്ചായത്തിെൻറ ഒന്നര ലക്ഷം രൂപ പ്രസിഡൻറ് സീനത്ത് അഷറഫ് കൈമാറി. എം.എൽ.എമാരായ മുരളി പെരുനെല്ലി, ഗീത ഗോപി, െഡപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, ചാവക്കാട് തഹസിൽദാർ കെ. പ്രേംചന്ദ്, ഭൂരേഖ തഹസിൽദാർ ജോൺസൺ, െഡപ്യൂട്ടി തഹസിൽദാർമാരായ കെ.എസ്. അനിൽകുമാർ, കെ.ടി. ബാബു, എം.ജി. ജോസഫ്, ടി.ജി. സുജയ, പി. ഷാജി, വില്ലേജ് ഓഫിസർമാരായ പി.വി. ഫൈസൽ, കെ.എൻ. മനോജ്, പ്രസന്നകുമാരി, രുഗ്മിണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.