വിദ്യാലയങ്ങളിൽ പുതിയൊരു സംസ്കാരം -മന്ത്രി

വടക്കേക്കാട്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ മനസ്സി​െൻറ വേദന ഒപ്പിയെടുക്കുകയെന്ന പുതിയൊരു സംസ്കാരത്തി​െൻറ ഉൽപാദനമാണ് വിദ്യാലയങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഹിതം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുലക്ഷം രൂപ സമാഹരിച്ച ഐ.സി.എ സ്കൂൾ കേരളത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന മുഴുവൻ സംഖ്യയും അർഹിക്കുന്നവർക്ക് മാത്രമേ ലഭിക്കൂവെന്ന് ഉറപ്പുനൽകുന്നതായി കൃഷിമന്ത്രി സുനിൽ കുമാർ പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ഐ.സി.എ പ്രസിഡൻറ് ആർ.വി. അബ്ദുൽമജീദ്, പ്രിൻസിപ്പൽ ബഷീർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ചന്ദ്രബാനു, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പൂർവ വിദ്യാർഥി സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.