ഇടതുപക്ഷം എന്നത് അശ്ലീല പദമായി മാറി -കെ.എൻ. രാമചന്ദ്രൻ

തൃശൂർ: പൊരുതുന്നുവരുടെ പക്ഷം എന്നാണ് ഇടതുപക്ഷത്തി‍​െൻറ അർഥമായി നാം കരുതിയിരുന്നതെങ്കിൽ ഇന്ന് അത് മാറി ഇടതുപക്ഷം എന്നത് അശ്ലീലപദമായി മാറിയിരിക്കുകയാണെന്ന് സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ അധ്യക്ഷൻ കെ.എൻ. രാമചന്ദ്രൻ. കോൺഗ്രസ് കൊണ്ടുവന്നതും സി.പി.എം നടപ്പാക്കുന്നതുമായി നവ ഉദാരീകരണ സാമ്പത്തിക നയം തന്നെയാണ് മോദിയും പിന്തുടരുന്നത്. കോൺഗ്രസുമായി ചേർന്ന് ബദൽ ഉണ്ടാക്കിയാൽ മാത്രമെ ബി.ജെ.പിയെ എതിർക്കാൻ കഴിയൂ എന്നാണ് ഇടതുപക്ഷം കരുതുന്നത്. ഇത് യഥാർഥ ഇടതുപക്ഷത്തി‍​െൻറ നയങ്ങൾക്കെതിരാണ് എന്നും നിലവിലെ ഇടതുപക്ഷത്തിന് ജനകീയ ബദലാവാൻ കഴിയില്ല എന്നും കെ.എൻ. രാമചന്ദ്രൻ പറഞ്ഞു. സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഇടതുപക്ഷവും ജനകീയ ബദലും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്. ഹരിഹരൻ, ഡോ. കെ.എൻ. അജോയ്കുമാർ, ഡോ. കെ.കെ.എസ് ദാസ്, എം.കെ. ദാസൻ, പി.ജെ. ജെയിംസ്, എം.പി. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.