ജില്ലയിലെ കുട്ടികൾ നൽകിയത്​ 76.2 ലക്ഷം

തൃശൂർ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് സഹായ പ്രളയം. 76,21,074 രൂപയാണ് ജില്ലയിൽനിന്ന് നൽകിയത്. 1027ൽ 851 സ്കൂളുകളാണ് സഹായ പ്രളയത്തിൽ കണ്ണിചേർന്നത്. മൂന്നുലക്ഷം രൂപ നൽകി കണ്ണാറ എ.യു.പി സ്കൂളിലെ കുട്ടികളാണ് മുന്നിൽ. പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 2,93,333 രൂപ നൽകി രണ്ടാം സ്ഥാനവും ചാലക്കുടി കാർമൽ എച്ച്.എസ്.എസ്(1,86,590) മൂന്നാം സ്ഥാനവും നേടി. സർക്കാർ സ്കൂളുകളിൽ ചെന്ത്രാപ്പിന്നി എച്ച്.എസ് 61,850ഉം പാഞ്ഞാൾ ജി.എച്ച്.എസ് 60,162 രൂപയും നൽകി. ചൊവ്വാഴ്ച തുടങ്ങിയ വിഭവസമാഹരണം ഇന്നുകൂടി തുടരും. ശേഖരിച്ച തുക ബുധനാഴ്ച തന്നെ കൈമാറിയതായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.