തൃശൂർ: പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. 14 മുതൽ 19 വരെ നീണ്ടു നിൽക്കുന്ന ബോധവത്കരണ വീഡിയോ പ്രദർശന യാത്ര ജില്ല മെഡിക്കൽ ഓഫിസിെൻറയും ആരോഗ്യ കേരളത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ നടത്തും. പരിപാടിയുടെ ഫ്ലാഗ് ഓഫ് കലക്ടർ ടി.വി. അനുപമ നിർവഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു ദിവസങ്ങളിലായുള്ള പരിപാടികളിൽ വിവിധ പകർച്ച വ്യാധികൾ, േക്ലാറിനേഷൻ, ജല സുരക്ഷ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിക്കുെമന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.