തൃശൂർ: കേരളത്തിെൻറ പുനർനിർമാണത്തിന് തദ്ദേശ ഭരണ സ്ഥാപനതലത്തിൽ വിദഗ്ധരുടെ സേവനം അനിവാര്യമാണെന്ന് ജനകീയാസൂത്രണ വിദഗ്ധൻ പ്രഫ. പി.കെ. രവീന്ദ്രൻ അഭിപ്രായപ്പെട്ടു. വികസനത്തിന് സേവനം ചെയ്യാൻ താൽപര്യമുള്ള വിദഗ്ധർക്കായി കില സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയിൽ 'അധികാര വികേന്ദ്രീകരണവും സാങ്കേതിക വിദഗ്ധരും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദഗ്ധരുടെ സേവനത്തിന് ജനകീയാസൂത്രണത്തിെൻറ കാലത്തുതന്നെ സംവിധാനം ഒരുക്കിയിരുെന്നങ്കിലും അവയെല്ലാം വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രവർത്തനങ്ങളിലും നിർവഹണത്തിലും ഇടപെടാനും തിരുത്തൽ നിർദേശിക്കാനും സാങ്കേതിക വിദഗ്ധർക്ക് കഴിയണം. സാങ്കേതിക സേവനം പ്രാദേശിക വികസനത്തിെൻറ കേന്ദ്രബിന്ദുവാകണം. താഴെ തട്ടിലുള്ള പദ്ധതി പ്രവർത്തനങ്ങൾക്കാണ് മുൻഗണന വേണ്ടത്. സാങ്കേതിക തികവ് ഉറപ്പു വരുത്തുകയാണ് സാങ്കേതിക വിദഗ്ധരുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ആമുഖാവതരണം നടത്തി. കില പ്രഫ. ഡോ.സണ്ണി ജോർജ്, അസോസിയേറ്റ് പ്രഫ. ഡോ.ജെ.ബി. രാജൻ, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗം എസ്. ജമാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.