തൃശൂർ: 'കില'യിൽ അനധികൃതമായി നടക്കുന്ന നിയമനങ്ങൾ ഉടൻ റദ്ദാക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്.സിയെയും എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കി സി.പി.എം നേതാക്കൾ സ്വന്തക്കാരെയും പാർട്ടിക്കാെരയും തിരുകി കയറ്റുകയാണ്. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ െചലവ് ചുരുക്കാൻ സർക്കാർ ആവശ്യപ്പെടുേമ്പാഴാണ് അനധികൃത നിയമനങ്ങൾ തുടരുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു. നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണമന്ത്രി, പഞ്ചായത്ത് ഡയറക്ടർ, കില ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.