കോലഴി (തൃശൂർ): സമയം വൈകീട്ട് 5.30. കോലഴി ഭാഗത്തെ തൃശൂർ-ഷൊർണൂർ റോഡിൽ തിരക്കോട്തിരക്ക്. നിരനിരയായി വാഹനങ്ങൾ. കോലഴിയിൽ ഭാഗികമായി മാത്രമെ വാഹനം കടത്തിവിടുന്നുള്ളൂ. റോഡിെൻറ ഒരരികിൽ ട്രാക്ക് വരച്ച് മത്സരം കൊടുമ്പിരികൊള്ളുകയാണ്. മോേട്ടാർ സൈക്കിളിെൻറയും സൈക്കിളിെൻറയും പഴയ ചക്രങ്ങൾ വളരെ ഗൗരവത്തിൽ കമ്പ് കൊണ്ട് ഉരുട്ടുകയാണ് ആണും പെണ്ണും പ്രായമായവരും കുട്ടികളുമെല്ലാം. ഇന്നലെകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമോ ഗൃഹാതുരസ്മരണകൾ തിരച്ച് പ ിടിക്കാനുള്ള ശ്രമമോ ഒന്നുമല്ല ഇത്. ഇൗ വട്ട് ഉരുട്ടൽ പ്രതിഷേധത്തിെൻറ ഭാഗമാണ്. ഇന്ധനവില പ്രതിദിനം വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയുള്ള പ്രതിഷേധം. വനിതകളുടെ വട്ടുരുട്ടൽ മത്സരം തുടങ്ങിയതേയുള്ളൂ. പഞ്ചായത്തംഗങ്ങളായ ലക്ഷ്മി വിശ്വംഭരനും സുനിത വിജയഭാരതുമെല്ലാം ആഞ്ഞ് വട്ടുരുട്ടുന്നു. നാല് പേരുണ്ടായിരുന്നു മത്സരത്തിന്. വിജയം സുനിതക്ക് തന്നെ. 35 വർഷം മുമ്പ് വട്ടുരുട്ടിയതിെൻറ ഉൗർജമാണ് വിജയിക്കാനിടയാക്കിയതെന്ന് സുനിത. പിന്നീട് പുരുഷവിഭാഗം . അത് കഴിഞ്ഞ് ചുമട്ടുതൊഴിലാളികളുടെ മത്സരം.... മത്സരങ്ങൾ പൊടിപൊടിക്കുകയാണ്. ഒന്നാം സമ്മാനം പൊന്നുംവിലയുള്ള ഒന്നര ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും. ഒരു ലിറ്റർ പെട്രോളും അര ലിറ്റർ ഡീസലുമാണ് രണ്ടാം സമ്മാനം. പുരുഷ വിഭാഗത്തിൽ കെ.ടി. ശ്രീജിത്ത് ഒന്നാമതെത്തി. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയാണ് വട്ടുരുട്ടൽ സംഘടിപ്പിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ആർ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സൂരജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.