പഠനോപകരണ സമാഹരണം

പെരുമ്പിലാവ്: പ്രളയ ബാധിത പ്രദേശങ്ങളില്‍ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികള്‍ക്ക് കൈത്താങ്ങായി കെ.എസ്‌.യു കരിക്കാട് മേഖല കമ്മിറ്റി. പറവൂര്‍ മേഖലയിലെ വിദ്യാർഥികള്‍ക്ക് വേണ്ടിയാണ് പുസ്തകങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല ക്ലബ് അസോസിയേഷന്‍ പ്രസിഡൻറ് കെ.എ. ഫസലു റഹ്മാന്‍ നിർവഹിച്ചു. കെ.എസ്.യു മേഖല പ്രസിഡൻറ് കിസാഫ് കരിക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് കെ. വിശ്വംഭരന്‍, ഐ.എന്‍.ടി.യു.സി ദേശീയ നിർവാഹക സമിതി അംഗം മസ്താന്‍ കോട്ടോല്‍, പഞ്ചായത്തംഗങ്ങളായ കെ.എ. ശിവരാമന്‍, ജമാല്‍ കോട്ടോല്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് കമറു പെരുമ്പിലാവ്, വി.എം. രതീഷ്, പി.എം. സലാഹുദ്ദീന്‍, വിമല്‍ എരുമപ്പെട്ടി, അനാമിക മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.