ചാലക്കുടി: പ്രളയത്തില്‍ തകരാറിലായ ചാലക്കുടിയിലെ അഞ്ച് പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. വെറ്റിലപ്പാറ പാലം, ചാര്‍പ്പ പാലം തുടങ്ങി അഞ്ച് പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. പൊതുമരാമത്ത് റോഡുകളുടെ അടിയന്തരമായ അറ്റകുറ്റപ്പണികള്‍ക്ക് 3.8കോടി രൂപയുടെയും റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. ചാലക്കുടി-ആനമല റോഡില്‍ ചാര്‍പ്പ മുതല്‍ ആനക്കയം വരെ വശങ്ങള്‍ കെട്ടി സംരക്ഷിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. നേരത്തെ അനുമതി ലഭിച്ച കൊരട്ടി-പുളിക്കക്കടവ് റോഡ് സെക്കൻഡ് റീച്ച്, താലൂക്ക് ആശുപത്രി റോഡ്, പഴയ ദേശീയപാത പോട്ടയിലെ നവീകരണം, കക്കാട്-കാതിക്കുടം റോഡ്. തത്തമത്ത്-വെസ്റ്റ് കൊരട്ടി റോഡ്, വെള്ളിക്കുളങ്ങര റോഡ്, എഴുന്നള്ളത്ത് പാത റോഡ്, ഗാന്ധിഗ്രാം റോഡ് തുടങ്ങിയവയുടെ നവീകരണം ഉടന്‍ ആരംഭിക്കും. കനാലുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കും പുഴ സംരക്ഷണത്തിനും നടപടി സ്വീകരിക്കും. അനുമതി ലഭിച്ച വിവിധ ജലേസചന പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ചാലക്കുടിയിലെ പൊതുമരാമത്ത് റോഡ്‌സ്, കെട്ടിട വിഭാഗം, ജലവിഭവ വകുപ്പ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും പുതുതായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.