റോഡിെൻറ ശോച്യാവസ്ഥക്കെതിരെ ശയന പ്രദക്ഷിണം

ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന്‍- റവന്യൂ ഡിവിഷന്‍ ഓഫിസിലേക്ക് പോകുന്ന റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദള്‍ പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണം നടത്തി. കാലങ്ങളായി തകര്‍ന്ന ഇരിങ്ങാലക്കുടയിലെ പ്രധാനപ്പെട്ട ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ മുറവിളി കൂട്ടിയിട്ടും നഗരസഭ ഒരു നീക്കവും നടത്തിയില്ല. ഇതോടെയാണ് കോണ്‍ഗ്രസ് സേവാദള്‍പ്രവര്‍ത്തകര്‍ സമരവുമായി രംഗത്ത് വന്നത്. കാലങ്ങളായി തകര്‍ന്ന ഈ റോഡിൽ ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോള്‍ താല്‍കാലികമായി കുഴിയടക്കുന്ന രീതി മാത്രമാണ് നഗരസഭ കൈെകാള്ളുന്നത്. ഷിയാസ് പാളയംകോട്ടുകാരന്‍, ജോസ് മഞ്ഞളി എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.