സ്നേഹപ്രളയം തീർത്തവർ ഒത്തുകൂടി

പെരുമ്പിലാവ്: മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വിഭവ സമാഹരണത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തവരുമായവർ ഒരുമിച്ചുകൂടി അനുഭവങ്ങൾ പങ്കുവെച്ചു. വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ല പ്രസിഡൻറ് എം.കെ. അസ്ലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രളയത്തിൽ അകപ്പെട്ട പാലക്കാട് കൽപ്പാത്തി അംബികാപുരം, ഗണേശ് നഗർ കോളനികളിലെയും പരിസര പ്രദേശങ്ങളിലുള്ളവരെയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകിയ ഐ.ആർ.ഡബ്ല്യു സ്റ്റേറ്റ് കോഒാഡിനേറ്ററും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ കെ. അനീസ് രക്ഷാപ്രവർത്തന അനുഭവങ്ങൾ പങ്കുവെച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷബീർ അഹ്സൻ, ടി.വി. യൂസഫ്, എം.എൻ. സലാഹുദ്ദീൻ, ടിൻറു ജോജു, കെ.ബി. സുരേഷ്, ഷെമീറ നാസർ, ഷംസിയ മേനോത്ത്, നഈമ ഷുഹൈബ്, സൗധ ഷരീഫ്, ഹിബിൻ ജാസിം എന്നിവരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി നിഹാസ് വടുതല, ശ്രീമതി, പി.എ. ഷെഹീദ്, കെ.എം. ഷാജു എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. കമറുദ്ദീൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഹിഷാം താലിബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.