വിവാഹ സംഘം സഞ്ചരിച്ച ബസിൽ വൈദ്യുതി കമ്പി കൊളുത്തി; ദുരന്തം വഴിമാറി

എരുമപ്പെട്ടി: വിവാഹ സംഘം സഞ്ചരിച്ച ബസിൽ താഴ്ന്നുകിടന്ന വൈദ്യുതി കമ്പി കൊളുത്തി. തക്ക സമയത്തെ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് എരുമപ്പെട്ടി- വേലൂര്‍ റോഡിലെ തയ്യൂര്‍ പാലത്തിനു മുകളിലാണ് സംഭവം. നിറയെ യാത്രക്കാരുമായി വിവാഹാവശ്യത്തിന് വേലൂരില്‍നിന്ന് എരുമപ്പെട്ടി ഭാഗത്തേക്ക് പോയിരുന്ന സ്‌കൈ ബ്ലൂ ബസാണ് അപകടത്തിൽപെട്ടത്. സമീപത്തെ വൈദ്യുതി തൂണിലെ ഫ്യൂസ് ഊരിമാറ്റി വൈദ്യുതി പ്രവാഹം വിച്ഛേദിച്ച ശേഷം യാത്രക്കാരെ ബസില്‍നിന്ന് ഇറക്കുകയായിരുന്നു. കാരിയറില്‍ കുടുങ്ങിയ കമ്പി അറുത്തുമാറ്റിയാണ് ബസ് പാലത്തില്‍നിന്ന് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.