കൊടുങ്ങല്ലൂർ: ശൃംഗപുരം സ്വദേശികളായ ശ്രീകുട്ടൻ, സൂരജ് എന്നിവരെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച കേസിൽ പുല്ലൂറ്റ് സ്വദേശി ഉള്ളിശ്ശേരി റാഷിദിനെ(23) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പുലർച്ച വീട്ടിൽ നിന്നാണ് പിടികൂടിയത്. ഒളിവിലുള്ള മുഖ്യപ്രതി പൂല്ലൂറ്റ് സ്വദേശി സാബു സ്റ്റേഷൻ റൗഡി പട്ടികയിലുള്ളയാളാണ്. കഴിഞ്ഞ ജൂലൈ അഞ്ചാം തീയതി രാത്രി 11 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂർ തെക്കേ നടയിലെ ബാറിൽ നിന്ന് മദ്യപിച്ച് കാറിൽ എത്തിയ സംഘം ജാതി പേര് വിളിച്ച് ആക്ഷേപിച്ച് മർദിക്കുകയിരുന്നു. തലക്കും മുഖത്തും പരിക്കേറ്റ് ഇരുവരും ചികിത്സയിലായിരുന്നു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. എ.എസ്.ഐ സന്തോഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സിപി.ഒ ഇ.എസ്. ജീവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.