ഏങ്ങണ്ടിയൂർ: ഹർത്താലിൽ അവർ മടിപിടിച്ചിരുന്നില്ല. ചേറ്റുവ ചലഞ്ചേഴ്സ് ക്ലബിെൻറ കുടിവെള്ള വിതരണം നാടിന് താൽക്കാലിക ആശ്വാസമായി. യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ ചേറ്റുവ അസോസിയേഷെൻറ സഹകരണത്തോടെ ചേറ്റുവയുടെ വിവിധ ഭാഗങ്ങളിൽ ദുരിതബാധിതർക്കായി നടത്തുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് വി.എസ്. കേരളീയൻ റോഡ്, പാണ്ടിപാടം പ്രദേശത്ത് പ്രവർത്തകർ ജലം വിതരണം ചെയ്തത്. പ്രളയത്തിൽ കുടിവെള്ള സ്രോതസ്സുകൾ മലിനമായതിനെ തുടർന്നാണ് ചേറ്റുവ അസോസിയേഷെൻറ നേതൃത്വത്തിൽ വിവിധ ക്ലബുകളെ ഏകോപിപ്പിച്ച് സാമ്പത്തിക സഹായം നൽകി ശുദ്ധജല വിതരണം നടത്താൻ പദ്ധതിയാരംഭിച്ചത്. ചലഞ്ചേഴ്സ് ചേറ്റുവ, മേമൻസ്, എഫ്.എ.സി, മഹാത്മ ബ്രദേഴ്സ്, ജി.എസ്.എ.സി., ഹഷ്മി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടപ്പാക്കുന്നത്. കുടിവെള്ള വിതരണത്തിന് ക്ലബ് രക്ഷാധികാരിയും വാർഡംഗവുമായ ഇർഷാദ് കെ. ചേറ്റുവ, എം.എം. ഷെഫി, വി.എച്ച്. ഷാഹുൽ, പി.എസ്. ഹംസക്കുട്ടി, പി.ജെ. അൻസാർ, യു.എ.ഇ ഓവർസീസ് പ്രതിനിധി നൗഷാദ്, കെ.ആർ. റിയാദ്, ക്ലബ് പ്രസിഡൻറ് ഗോകുൽ ഉണ്ണി എന്നിവർ നേതൃത്വം നൽകി. ഹർത്താൽ: പ്രകടനം അന്തിക്കാട്: അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.കെ. മോഹനൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ. രമേശൻ, ഷൈൻ പള്ളിപ്പറമ്പിൽ, എം.എസ്. ശോഭന ദേവൻ, വി. രാജു, മണ്ഡലം ഭാരവാഹികളായ ജോർജ് അരിമ്പൂർ, വി.ബി. ലിബീഷ്, അക്ബർ പട്ടാട്ട്, അശ്വിൻ ആലപ്പുഴ, എൻ. ബാലഗോപാലൻ, എ.എസ്. വാസു, കെ.പി. പ്രജിത, പി.പി. വിത്സൻ, ജോജോ ജെ. മാളിയേക്കൽ, പി.ആർ. മുരളി, എൻ.എച്ച്. അരവിന്ദാക്ഷൻ, ഷിജോ ജോൺ, ഇ.എസ്. ഷിനോയ്, യു. നാരായണൻകുട്ടി, പഞ്ചായത്തംഗങ്ങളായ ഷാജു മാളിയേക്കൽ, ശാന്ത സോളമൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുകേഷ് മുത്തേടത്ത്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷേളി ജേക്കബ്, ഉസ്മാൻ അന്തിക്കാട്, കിരൺ തോമാസ്, പി.ബി. സിബി, പി.വി. വാസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.