കൊടുങ്ങല്ലൂർ നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങൾ മാലിന്യം നീക്കൽ പൂർണമാകുന്നു

കൊടുങ്ങല്ലൂർ: നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് മാലിന്യങ്ങളും പാഴ്വസ്തുക്കളും നീക്കം ചെയ്യൽ പൂർത്തീകരണത്തിലേക്ക്. 44 വാർഡിൽ 30ഉം തീവ്രമായി പ്രളയം ബാധിച്ചതാണ്. പുല്ലൂറ്റ് ചാപ്പാറയിലെ ഖരമാലിന്യ പ്ലാൻറിൽ താൽക്കാലികമായി സംഭരിക്കുന്ന വസ്തുക്കൾ മൂന്ന് മാസത്തിനകം ഇവിടെ നിന്ന് നീക്കും. 9,518 വീടുകളിലെ സാധനങ്ങളും പാഴ്വസ്തുക്കളായി മാറിയിരുന്നു. ഇവയിൽ കത്തിച്ചു കളയാവുന്നവ വീട്ടുകാർ തന്നെ നശിപ്പിക്കുകയും ബാക്കിയുള്ളവ നഗരസഭയക്ക് കൈമാറുകയുമായിരുന്നു. കിടക്ക, തലയിണ, ഇലക്ട്രോണിക് സാധനങ്ങളുമാണ് നീക്കം ചെയ്യാൻ ബുദ്ധിമുട്ട്. പ്രളയം കാര്യമായി ബാധിക്കാത്ത വാർഡുകളിലെ കുറച്ച് മാത്രമെ ഇനി ബാക്കിയുള്ളൂവെന്നും അവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്നും നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.