ചെറുതുരുത്തി : ഭാരതപ്പുഴയുടെ പള്ളം തീരത്ത് പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളം പള്ളത്ത് വീട്ടിൽ കുഞ്ഞുമരയ്ക്കാർ (കുഞ്ഞാപ്പ) - സുമയ്യദമ്പതികളുടെ മകനും ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ സലാഹുദ്ദീനാണ് ( 14) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സലാഹുദ്ദീനും കൂട്ടുകാരും ചേർന്ന് പുഴക്കരയിലെത്തിയത്. അഗ്നിശമന സേനയും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആറരയോടെ വെള്ളത്തിലകപ്പെട്ട സലാഹുദ്ദീെൻറ മൃതദേഹം ഷൊർണൂർ മുണ്ടായയിൽ നിന്ന് കണ്ടെത്തി. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ. സഹോദരങ്ങൾ: ഷാഹിദ്, ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.