സാക്ഷരത ദിനാചരണം

തൃശൂർ: ലോക സാക്ഷരത ദിനത്തിൽ കാൻഫെഡ് ജില്ല കമ്മിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. സി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കാൻഫെഡ് ജില്ല അധ്യക്ഷൻ മോഹനൻ നന്ദാവനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് ചാക്കോ സ്വാഗതവും ബദറുദ്ദീൻ ഗുരുവായൂർ നന്ദിയും പറഞ്ഞു. ഷേർളി, കെ.പി.എ. റഷീദ്, സി.ജി. പൽപ്പു, പ്രവിൻസ് ഞാറ്റുവെട്ടി, ലിസ ജോസ് ജേക്കബ്, പ്രിയ രാജൻ എന്നിവർ സംസാരിച്ചു. 'ഡി' സോൺ ഫുട്ബാൾ തൃശൂർ: കാലിക്കറ്റ് സർവകലാശാല 'ഡി' സോൺ ഫുട്ബാൾ ചാമ്പ്യൻഷിപ് ഇൗ മാസം 11 മുതൽ 17 വരെ തൃശൂർ സ​െൻറ് തോമസ് കോളജ് തോപ്പ് സ്േറ്റഡിയത്തിൽ നടക്കും. ജില്ലയിലെ കോളജ് ടീമുകളാണ് മത്സരത്തിൽ പെങ്കടുക്കുക. നിലവിലെ ചാമ്പ്യന്മാരായ തൃശൂർ സ​െൻറ് തോമസ് കോളജി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ടൂർണമ​െൻറി​െൻറ ഉദ്ഘാടനം സ​െൻറ് തോമസ് കോളജ് പൂർവ വിദ്യാർഥിയും മുൻ രാജ്യാന്തര താരവുമായ വിക്ടർ മഞ്ഞില 11ന് വൈകീട്ട് മൂന്നിന് നിർവഹിക്കും. വിവാഹം എരുമപ്പെട്ടി: കരിയന്നൂര്‍ ആയില്യം വീട്ടില്‍ നരേന്ദ്ര മേനോ​െൻറ മകന്‍ വിനോദും പട്ടിക്കാട് കവിത നിവാസില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സനിതയും വിവാഹിതരായി. എരുമപ്പെട്ടി: കരിയന്നൂര്‍ നെടുകണ്ണിയില്‍ വീട്ടില്‍ എന്‍.ജി. മോഹന​െൻറ മകന്‍ ഡോ. എന്‍. നിഖിലും വടക്കേക്കാട് കാഞ്ഞേങ്ങാട്ട് വീട്ടില്‍ രവീന്ദ്ര​െൻറ മകള്‍ ഡോ. കെ. അശ്വതിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.