വധശ്രമം: പ്രതി പിടിയിൽ

എരുമപ്പെട്ടി: കോളനിയിൽ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വധശ്രമം നടത്തിയ കേസിൽ ഒളിൽ കഴിഞ്ഞയാളെ 15 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. ചാലക്കുടി കിടങ്ങൽ വീട്ടിൽ റോയിയെയാണ് (37) എരുമപ്പെട്ടി എസ്.ഐ കെ.എസ്. സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്. 2003ൽ കടങ്ങോട് തെക്കുമുറി ദേശക്കാരും പാരിക്കുന്ന് കോളനി ദേശക്കാരും തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് തെക്കുമുറി ഖാദി റോഡിലാണ് സംഘർഷമുണ്ടായത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം കുന്നംകുളം എ.സി.പി രൂപവത്കരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സി.പി.ഒ സി.ആർ. ദുർഗാദാസൻ, സി.പി.ഒമാരായ കെ.പി. ഉദയകുമാർ, വി.പി. അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തു. മൊബൈൽ ടവർ സമരത്തിന് ഐക്യദാർഢ്യം എരുമപ്പെട്ടി: പഞ്ചായത്തിലെ എട്ടാം വാർഡിലെ മുട്ടിക്കലിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെയുള്ള ജനകീയ സമരത്തിന് വെൽെഫയർ പാർട്ടി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്താൻ പഞ്ചായത്ത് ഭരണസമിതി തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. വെൽെഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് മങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിർ കാസിം, കാസിം മുട്ടിക്കൽ, ഹസൻ ചിറ്റണ്ട, ഹബീബ ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.