റിട്ട. ജസ്​റ്റിസ്​ സുബ്രഹ്മണി അന്തരിച്ചു

തൃശൂർ: റിട്ട. ജസ്റ്റിസ് എസ്.എസ്. സുബ്രഹ്മണി (80) അന്തരിച്ചു. ഞായറാഴ്ച അർധരാത്രിക്കു ശേഷം തൃശൂർ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. ഒമ്പത് വർഷമായി തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് ലക്ഷ്മി അപാർട്മ​െൻറ്സിലായിരുന്നു താമസം. മൂന്നു ദിവസം മുമ്പ് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. കേരള, മദ്രാസ് ഹൈകോടതികളിൽ ജഡ്ജിയായിരുന്നു. വിരമിച്ച ശേഷം സെൻട്രൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂനൽ ചെയർമാനായി മൂന്നു വർഷം സേവനമനുഷ്ഠിച്ചു. 'കമൻറ്സ് ഒാൺ കോൺസ്റ്റിറ്റ്യൂഷൻ ഒാഫ് ഇന്ത്യ'എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ സരസ്വതിക്കും മകൻ സേതുനാഥിനുമൊപ്പമായിരുന്നു തൃശൂരിൽ താമസം. ഭാര്യ അഞ്ചു വർഷം മുമ്പ് മരിച്ചു. പാർക്കിൻസൺസ് ബാധിച്ച ജസ്റ്റിസ് സുബ്രഹ്മണി, രോഗാവസ്ഥയിലുള്ള മകനുമൊത്തായിരുന്നു താമസം. മറ്റു മക്കൾ: തുളസി, ശ്രീവിദ്യ. മരുമക്കൾ: ഗുരുവായൂരപ്പൻ (ചാർേട്ടഡ് അക്കൗണ്ടൻറ്), സുരേഷ് നടരാജൻ (എൻജിനീയർ). തൃശൂർ എം.ജി റോഡിലെ ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.