കനോലി കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി

മന്ദലാംകുന്ന്: കനോലി കനാൽ തീരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് െഡവലപ്മ​െൻറ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (ഡാക്ക) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കനോലിക്ക് കുറുകെയുള്ള മന്ദലാംകുന്ന് പാലത്തി​െൻറ അപ്രോച്ച് റോഡിലും പരിസരത്തുമായാണ് കോഴി അവശിഷ്ടം ഉൾെപ്പടെ മാലിന്യം തള്ളുന്നത്. പരിസരത്തുള്ളവർക്കും വഴിയാത്രികർക്കും ഏറെ ദുരിതമുണ്ടാക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്ത് അധികാരികളും വടക്കേക്കാട് പൊലീസും ശക്തമായി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഹബീബ് കുന്നിക്കൽ ഉദ്ഘാടനം ചെയ്തു. ഫൈസൽ മുക്രിയകത്ത് അധ്യക്ഷത വഹിച്ചു. റിയാസ് കടവിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫാസിൽ കടവിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഷഹബാസ് (പ്രസി.), റിസിൻ മുഹമ്മദ് (ജന.സെക്ര.), ഫൈസൽ മുക്രിയകത്ത് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.