തൃശൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സ്കൂൾ പാചകത്തൊഴിലാളികൾക്ക് അടിയന്തരമായി സഹായം അനുവദിക്കണമെന്ന് കേരള സ്കൂൾ വർക്കേഴ്സ് അസോ. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയത്തിെൻറ ദുരിതങ്ങൾ കൂടുതൽ ബാധിച്ച ജില്ലകളിലെ തൊഴിലാളികൾക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് സുജോബി ജോസ് അധ്യക്ഷതവഹിച്ചു. ശോഭ സുബ്രൻ, വി. ലക്ഷ്മിദേവി, ബീന ബാലൻ, വി. ബിന്ദു, ടി.യു. ശോഭന, ബിന്ദു നാരായൺകുട്ടി, ജെസി ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.