പെരുമ്പിലാവ്: പ്രളയബാധിത പ്രദേശത്തെ വിദ്യാർഥികൾക്കായി ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒരു ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ നൽകി. 'നാടിനായ് നമ്മളും' എന്ന പദ്ധതിയുടെ ഭാഗമായാണ് പഠനോപകരണങ്ങൾ ശേഖരിച്ചത്. 100 പേർക്ക് ബാഗ്, കുട, വാട്ടർബോട്ടിൽ, ഇൻസ്ട്രുമെൻറ് ബോക്സ്, ഭക്ഷണപാത്രം, പുസ്തകം, പേന, പെൻസിൽ എന്നിവ അടങ്ങിയ കിറ്റ് മാള എ.ഇ.ഒ ബാലകൃഷ്ണന് കൈമാറി. ദുരിതാശ്വാസ പ്രവർത്തനത്തിെൻറ രണ്ടാം ഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ അമ്പലപ്പുഴ ക്യാമ്പിൽ എത്തിച്ചിരുന്നു. ചടങ്ങിൽ 20 വർഷം സ്കൂളിൽ സേവനം അനുഷ്ഠിച്ച മുൻ അധ്യാപിക ഡെയ്സിയെ ആദരിച്ചു. സകൂൾ പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി, സുരേഷ്, പത്മനാഭൻ എന്നിവർ സംസാരിച്ചു ക്ഷീരകർഷകർക്ക് സൗജന്യ കാലിത്തീറ്റ പഴഞ്ഞി: പ്രളയ ബാധിതരായ ക്ഷീരകർഷകർക്ക് കാട്ടകാമ്പാൽ ക്ഷീരോൽപാതക സംഘം സൗജന്യമായി കാലിത്തീറ്റയും പുല്ലും വിതരണം ചെയ്തു. സംഘം പ്രസിഡൻറ് ഇ.എ. അൻവർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.സി. പ്രഭാത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.