നിർത്തിയിട്ട ഒാ​േട്ടാ നിരങ്ങിനീങ്ങി യുവതിയെ ഇടിച്ചു

കുന്നംകുളം: നിർത്തിയിട്ട ഓട്ടോ നിരങ്ങിനീങ്ങി യുവതിയെ ഇടിച്ചു. പെരുമ്പടപ്പ് ഐരൂർ കോടത്തൂർ കണ്ടിരിങ്ങത്ത് രാധാകൃഷ്ണ​െൻറ ഭാര്യ സുനന്ദക്കാണ് (40) പരിക്കേറ്റത്. ഇവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രേവശിപ്പിച്ചു. ഇടതുകൈക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കുന്നംകുളം താലൂക്ക് ആശുപത്രി കവാടത്തിലായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭർതൃസഹോദര​െൻറ ഭാര്യയെ കണ്ട് വരികയായിരുന്നു സുനന്ദയും ഭർത്താവും. താലൂക്ക് ആശുപത്രി വളപ്പിലുള്ള ബൈക്ക് എടുക്കാൻ പോയ രാധാകൃഷ്ണനെ കാത്തുനിൽക്കുന്നതിനിടെ പിന്നിൽനിന്ന് ഓട്ടോ നിരങ്ങിവന്ന് ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ടുനീങ്ങിയ ഓട്ടോ സമീപത്തെ ബൈക്കുകളിൽ ഇടിച്ചുനിന്നു. കുന്നംകുളം സ്വദേശി മോഹന​െൻറതാണ് ഓട്ടോ. ഇയാൾ ഒാേട്ടാ നിർത്തിയിട്ട് ചായ കുടിക്കാൻ പോയതായിരുന്നു. അപ്പോഴാണ് അപകടം. സംഭവത്തി​െൻറ പശ്ചാത്തലത്തിൽ ഒാേട്ടാ പാർക്കിങ് ഇവിടെനിന്ന് മാറ്റാൻ പൊലീസ് ആലോചിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുക്കുകയും ഓട്ടോ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.