മൂക്ക്കെട്ടി പ്രധിഷേധം

കുന്നംകുളം: ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറിയിൽനിന്നുള്ള മാലിന്യം തള്ളുന്ന ടാങ്കി​െൻറ സ്ലാബ് തുറന്നുകിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാനോ ടാങ്ക് സ്ലാബിട്ട് മൂടാനോ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മൂക്ക് മൂടിക്കെട്ടി പ്രതിഷേധിച്ചു. മാലിന്യംകൊണ്ടുള്ള രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സെപ്റ്റിക് ടാങ്കി​െൻറ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്നും യുവമോർച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എ.കെ. ബിജേഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പാക്കത്ത്, യുവമോർച്ച ജില്ല സെക്രട്ടറി പി.ജെ. ജെബിൻ, അഭിലാഷ് കടങ്ങോട്, സുബീഷ് നോങ്ങല്ലൂർ, റോയ് മുട്ടത്ത്, തിലക്രാജ് തോന്നിയാങ്കാവ്, മണികണ്ഠൻ കരുമത്തിൽ, ദർശൻ ഇടവന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.