ഇരിങ്ങാലക്കുട: പുല്ലൂറ്റ് ചാപ്പാറ ഐ.ടി.സിക്ക് സമീപം താമസിച്ചിരുന്ന കാലടിപറമ്പിൽ ജിഷ (30) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് കൊടകര കാരൂർ കൊടകര വീട്ടിൽ വേണുഗോപാലിന് (50) ഏഴുവർഷം കഠിനതടവും 50,000രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2015 മാർച്ച് 24ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ജിഷയും ഭർത്താവും ചാപ്പാറയിൽ വാടകക്ക് താമസിച്ചു വരുന്നതിനിടെയാണ് സംഭവം. വഴക്കിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ജിഷയെ ബലമായി പിടിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മരിച്ച ജിഷയുടെയും പ്രതിയുടെയും മൈനറായ മകൾ കോടതിയിൽ നൽകിയ തെളിവിെൻറയും സാഹചര്യ തെളിവിെൻറയും അടിസ്ഥാനത്തിലാണ് ശിക്ഷ. പിഴസംഖ്യ ഒടുക്കാത്തപക്ഷം ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.കെ. പത്മരാജൻ, ഇൻസ്പെക്ടർമാരായിരുന്ന കെ.ജെ. പീറ്റർ, ടി.എസ്. സിനോജ്, എൻ.എസ്. സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അേന്വഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ നാല് മൈനർ കുട്ടികൾക്കാവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, അൽജോ പി.ആൻറണി, സി.ജി. ശിശിർ, വി.എസ്. ദിനൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.