തൃശൂർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ദുരിതബാധിതരായ മുഴുവൻ ആളുകൾക്കും നൽകുക, കാലതാമസമില്ലാതെ കൊടുത്ത് തീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ തൃശൂർ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. സർക്കാർ നൽകുമെന്നത് മതിയായ നഷ്ടപരിഹാരമല്ലെങ്കിലും പ്രഖ്യാപിച്ച ധനസഹായമായ 10,000 രൂപ പൂർണമായും കൊടുത്തുതീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതരായവരെ ഇനിമുതൽ ധനസഹായത്തിന് പരിഗണിക്കുകയില്ല എന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ അധ്യക്ഷതവഹിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പി. പ്രഭുദാസ് പാണെങ്ങാടൻ, മിഥുൻ മോഹൻ, അരുൺ മോഹൻ, എൻ.എ. ഗോപകുമാർ, കുരിയൻ മുട്ടത്ത്, പി.വി. രഘു, പ്രിൻസി രാജു, ആേൻറാ ചാക്കോള, ബിന്ദു കുമാരൻ, പി.എ. ശശി, രാജു കുര്യാക്കോസ്, പി.ടി. പോൾസൺ, ജിയോ ആലപ്പാടൻ, വി.എസ്. ഡേവിഡ്, സറൂഖ് മുഹമ്മദ്, ഷിബു കാറ്റാടി, ആേൻറാ ചീനിക്കൽ, വി. മണി, എം.ഡി. ഷൈജു, രഞ്ജിത് പുല്ലഴി, സി.ജെ. ബാബു, അംജത്ഖാൻ, അസീസ് അടാട്ട്, മിൻറോ സി.ആേൻറാ, പ്രമോദ് കോപ്പായി, കെ.പി. രാജേന്ദ്രൻ, വിനീത് വിജയൻ, ജെഫിൻ വിൽവട്ടം, വിഷ്ണു പെരിങ്ങാവ്, ജോഷി ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.