ആറുപേർക്കുകൂടി എലിപ്പനി

തൃശൂർ: ജനുവരി ഒന്നു മുതൽ ഇന്നലെ വരെ 54 എലിപ്പനിയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പ്രളയത്തിന് പിന്നാലെ 20 ദിവസം പിന്നിടുേമ്പാൾ 30 എലിപ്പനിയാണ് സ്ഥിരീകരിച്ചത്. ഏഴു മരണങ്ങളിൽ രണ്ടെണ്ണവും ആഗസ്റ്റ് 15ന് ശേഷം. വെള്ളിയാഴ്ച ആറ് എലിപ്പനിയാണ് റിപ്പോർട്ട് ചെയ്തത്. ചാവക്കാട് കടപ്പുറം, അളഗപ്പനഗർ, വാടാനപ്പള്ളി, അയ്യന്തോൾ, എലിഞ്ഞിപ്ര, എളനാട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലുടനീളം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കിണറുകൾ ശുചീകരിക്കുന്നത് തുടരുകയാണ്. കൂടാതെ കൊതുകി​െൻറ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിന് ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഓരോ സ്ഥലങ്ങളിലും സന്ദർശിച്ച് പഠനം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.