ദുരിതാശ്വാസ ക്യാമ്പുകൾ ചീഫ് സെക്രട്ടറി സന്ദർശിച്ചു

തൃശൂർ: ജില്ലയിലെ കാലവര്‍ഷക്കെടുതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചീഫ് സെക്രട്ടറി ടോം ജോസ് വിലയിരുത്തി. വിവിധ ക്യാമ്പുകളിൽ നേരിട്ടെത്തി അന്തേവാസികളിൽനിന്ന് വിശദാംശങ്ങൾ തേടി. നൂലാമാലകൾ ഒഴിവാക്കി സഹായങ്ങൾ വിതരണം ചെയ്യണമെന്ന് കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. പെരിങ്ങാവ് കമ്യൂണിറ്റി ഹാൾ, പെരിങ്ങാവ് പാണ്ടിക്കാവിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്മാരക കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. നഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍, കലക്ടര്‍ ടി.വി. അനുപമ, സബ് കലക്ടര്‍ ഡോ. രേണുരാജ്, കമീഷണര്‍ യതീഷ് ചന്ദ്ര, എ.സി.പി വി.കെ. രാജു, തഹസിൽദാർ ജോർജ് ജോസഫ്, പെരിങ്ങാവ്, തൃശൂർ വില്ലേജ് ഓഫിസർമാർ തുടങ്ങിയവരും ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.