ചാലക്കുടി കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

ചാലക്കുടി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താളംതെറ്റിയ സര്‍വിസുകള്‍ നേരെയാക്കി ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. കഴിഞ്ഞ 16ന് ഡിപ്പോയിലേക്കും ഗാരേജിലേക്കും വെള്ളം കയറിയതിനെ തുടര്‍ന്ന് 59 ബസുകളില്‍ വെള്ളം കയറിയിരുന്നു. കെ.എസ്.ആര്‍.ടി.സി സോണല്‍ വര്‍ക്ഷോപ്പി​െൻറ മേല്‍നോട്ടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വിദഗ്ധരുടെ സംഘം കേടുപാട് തീർത്തു. 56 ഷെഡ്യൂളുകളില്‍ 48 എണ്ണവും ഓടുന്നുണ്ട്. സ്വകാര്യ ബസുകളുടെ സേവനം ലഭിക്കാത്ത പ്ലാേൻറഷന്‍ റൂട്ടടക്കമുള്ള ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വിസുകള്‍ മുടങ്ങാതെ നടക്കുന്നുണ്ട്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിെവച്ച മലക്കപ്പാറ റൂട്ടിലേക്കും കഴിഞ്ഞ ആഴ്ച സര്‍വിസ് ആരംഭിച്ചു. നഷ്്ടം കണക്കിലെടുത്ത് കൂടുതല്‍ ബസുകള്‍ ഓടുന്ന തൂശൂര്‍, ആലുവ റൂട്ടുകളിലേക്ക് യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ സർവിസുള്ളൂ. മറ്റ് ഗ്രാമീണ മേഖലകളില്‍ എന്തു നഷ്്ടംസഹിച്ചും റൂട്ടുകള്‍ നിലനിര്‍ത്തുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കലക്ഷനില്‍ ചെറിയ കുറവുണ്ട്. സ്‌പെയര്‍പാര്‍ട്ടുകളുടെ കുറവായിരുന്നു ബസുകള്‍ നന്നാക്കാന്‍ തുടക്കത്തില്‍ നേരിട്ട പ്രശ്‌നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.