സബിതയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി. നീഡ്സ് സൗജന്യമായി നിർമിച്ചുനൽകിയ ഭവനത്തി​െൻറ താക്കോൽ കൈമാറ്റം ഞായറാഴ്ച നടക്കുമെന്ന് പ്രസിഡൻറ് തോമസ് ഉണ്ണിയാടൻ അറിയിച്ചു. നഗരസഭ ഒന്നാം വാർഡിലെ മൂർക്കനാട് വടക്കേപറമ്പിൽ പരേതനായ അബ്ദുൽ ഖാദറുടെ മകൾ സബിതക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകിയത്. ജന്മനായുണ്ടായ അസുഖം മൂലം 30 വർഷമായി പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും സാധിക്കാത്ത സബിതയും 72 വയസ്സുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. ഏഴുലക്ഷം രൂപ ചെലവഴിച്ച് 625 ചതുരശ്രയടി വിസ്തൃതിയുള്ള വീടാണ് നിർമിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.