നോട്ട്ബുക്ക് കൈമാറി

കിഴുപ്പിള്ളിക്കര: ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ സംഘടിപ്പിച്ച 'സഹപാഠിക്കൊരു കൈത്താങ്ങ്' പദ്ധതിയിൽ ഗ്രാമീണ വായനശാല സെക്രട്ടറി പി.ബി. അനിൽ വിദ്യാർഥികൾക്ക് നോട്ടുബുക്ക് നൽകി. താന്ന്യം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് പി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രതിനിധികളായ ഫിറോസ് കിഴുപ്പിള്ളിക്കര, മജീദ് കരേക്കുളം, ശങ്കർജി എന്നിവർ സംസാരിച്ചു. ദുരിതബാധിതർക്ക് കിറ്റ് വിതരണം പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ 18 വാർഡുകളിലെ 300 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.കെ. സുശീലൻ അധ്യക്ഷതവഹിച്ചു. സ്കൂളിലേക്ക് സ്റ്റീൽ ഗ്ലാസുകൾ നൽകി വാടാനപ്പള്ളി: തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലേക്ക് ഭാവന ആട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ സ്റ്റീൽ ഗ്ലാസുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് മുഹമ്മദ് അലി ഗ്ലാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.ജെ. സുനിൽ, ഭാവന ക്ലബ് ഭാരവാഹികളായ ഷബീറലി, സിറാജുദ്ദീൻ, ഷംസുദ്ദീൻ, മുഹമ്മദ് അലി, നസീർ, ഹംസ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.