കൊടകര: കുറുമാലിപുഴ ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് തകര്‍ന്ന കൊളത്തൂര്‍ ദേശീയപാതയിലെ സര്‍വിസ് റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. റോഡരിക് 12 അടി താഴ്ചയില്‍ തകര്‍ന്നതോടെ കൊളത്തൂരിലെ രണ്ട് കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയില്ലാതായി. കൊളത്തൂര്‍ സെൻററിനും കപ്പേളക്കുമിടയിലാണ് 200 മീറ്ററോളം നീളത്തില്‍ ദേശീയപാതയുടെ സര്‍വിസ് റോഡ് ഇടിഞ്ഞത്്. റോഡിനോടു ചേര്‍ന്ന ചുക്കിരിയാന്‍ ജോണ്‍ എന്നയാളുടെ വീടും ഭാഗികമായി തകർന്നു. വീടിെൻറ കരിങ്കല്‍ത്തറയാണ് ഇടിഞ്ഞത്. നെടുംപറമ്പിന്‍ ശശി, നെടിയംപറമ്പില്‍ സതീശന്‍ എന്നിവരുടെ വീടുകളിലേക്കുള്ള വഴിയും ഇതോടൊപ്പം ഇടിഞ്ഞു. വഴിയുണ്ടായിരുന്ന ഭാഗത്ത് 12 അടിയോളം താഴ്ചയുള്ള ഗര്‍ത്തമാണ്. സമീപ പറമ്പുകളിലൂടെ കടന്നാണ് ഈ വീട്ടുകാര്‍ പുറത്തിറങ്ങുന്നത്. മൂന്നാഴ്ചയായിട്ടും ദേശീയപാത അധികൃതരോ കരാറുകാരോ തിരിഞ്ഞുനോക്കിയില്ലെന്ന് നെടിയംപറമ്പില്‍ സതീശന്‍ പറഞ്ഞു. പുറത്തുകടക്കാന്‍ പ്രയാസമുണ്ടെങ്കില്‍ തെങ്ങിന്‍തടി കൊണ്ടുള്ള താല്‍ക്കാലിക പാലം ഒരുക്കാനാണ് പരാതിെപ്പട്ടവരോട് അധികൃതര്‍ പറഞ്ഞതത്രെ. കൊടകര ഭാഗത്തുനിന്ന് നെല്ലായി ഭാഗത്തേക്കുള്ള പ്രധാന റോഡിെൻറ സര്‍വിസ് റോഡാണ് ഇടിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.