കൊടകര: തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊടകര പഞ്ചായത്ത് 13ാം വാര്‍ഡിലെ തൊഴിലാളികള്‍ നിര്‍മിച്ച സിമൻറ് ഇഷ്ടികകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുധ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.എല്‍. പാപ്പച്ചന്‍ ജോയ് നെല്ലിശേരി, വിലാസിനി ശശി, അസിസ്റ്റൻറ് സെക്രട്ടറി കെ.പി. പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ലൈഫ് പദ്ധതിയില്‍ പഞ്ചായത്തില്‍ ഭവന നിര്‍മാണത്തിന് അര്‍ഹരായവര്‍ക്ക് 1200 ഇഷ്ടികകള്‍ വീതം നല്‍കുന്ന പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.