തൃപ്രയാർ: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നാട്ടിക പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ആർ. നിഖിൽ അധ്യക്ഷതവഹിച്ചു. പി.എസ്. ഷജിത്, ഐ.കെ. വിഷ്ണുദാസ്, കെ.ബി. ഹംസ, സബിത്, കിഷോർ, പ്രണവ്, ചിഞ്ചു സുധീർ എന്നിവർ സംസാരിച്ചു. കായികതാരങ്ങൾക്ക് അനുമോദനം തൃപ്രയാർ: തിരുവനന്തപുരത്ത് നടന്ന 15ാമത് എം.കെ. ജോസഫ് സ്മാരക സംസ്ഥാന ഇൻറർ ക്ലബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിലെ കായികതാരങ്ങളെ സി.പി.എം ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് അനുമോദിച്ചു. ഏഴ് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയാണ് നാട്ടിക സ്കൂൾ നേടിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ഹംസ, റിച്ച് ഹോം ഉടമ പി.കെ. നസിമുദ്ദീൻ, നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ ബി.കെ. ജനാർദനൻ, ഇ.ടി. സോജൻ, വി.എം. വിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.