കുന്നംകുളം: ആർ.എസ്.എസ് പ്രവർത്തകരായ മൂന്നുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ 10 സി.പി.എം പ്രവർത്തകർക്ക് സെഷൻസ് കോടതി കഠിനതടവ് ശിക്ഷിച്ചു. 1999 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം, കാട്ടകാമ്പാൽ ചിറയിൻകാട് നടന്നത്. ആർ.എസ്.എസ് ശാഖ കഴിഞ്ഞ് മടങ്ങിയ ചെറുപറമ്പിൽ സുരേഷ്, എഴുത്തുപുരയ്ക്കൽ കുമാരൻ, മുത്താളി മണികണ്ഠൻ എന്നിവരെ പത്തുപേർ അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സുരേഷ് ദീർഘകാലം ചികിത്സയിലായിരുന്നു. ഒന്നാംപ്രതി കാട്ടകാമ്പാൽ ചെറായി വീട്ടിൽ ഷീജൻ, കാട്ടകാമ്പാൽ അതിയാരത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ, കാട്ടകാമ്പാൽ കർണംകോട്ട് വീട്ടിൽ സുരേഷ്, മുത്താളി വീട്ടിൽ രതീഷ്, കണ്ടമ്പുള്ളി വീട്ടിൽ ജയപ്രകാശ്, വെളിയത്ത് വീട്ടിൽ സന്തോഷ്, അപ്പനത്ത് വീട്ടിൽ ശ്രീധരൻ, പുലിക്കോട്ടിൽ വീട്ടിൽ ജോൺസൺ, വാഴപ്പിള്ളി വീട്ടിൽ സുകുമാരൻ, ചെറായിൽ വീട്ടിൽ അനി (സിദ്ധാർഥൻ) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാംപ്രതിക്ക് മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും രണ്ടാം പ്രതിക്ക് നാലുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. വാദിഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ദിനി ലക്ഷ്മൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.