ചാലക്കുടി: പ്രളയത്തില്‍ നഷ്ടമുണ്ടായ ചാലക്കുടി താലൂക്ക് ആശുപത്രി പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് സഹായം ഒരുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നഷ്്ടം നേരിട്ട് വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുമാണ് കേരളത്തില്‍ വന്നത്. പ്രളയത്തില്‍ വലിയ നാശമാണ് താലൂക്ക് ആശുപത്രിക്ക് ഉണ്ടായത്. പഴയതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അരമണിക്കൂറോളം താലൂക്ക് ആശുപത്രി പരിശോധിച്ചു. മന്ത്രി കെ.കെ. ശൈലജ, ഇന്നസെൻറ് എം.പി, ബി.ഡി. ദേവസി എം.എല്‍.എ, കലക്ടര്‍ ടി.വി. അനുപമ, നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഉപാധ്യക്ഷൻ വില്‍സന്‍ പാണാട്ടുപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷ ബിജി സദാനന്ദന്‍, വി.ഒ. പൈലപ്പന്‍, വാര്‍ഡംഗം ഗീത സാബു, സൂപ്രണ്ട് എം.ജി. ശിവദാസൻ തുടങ്ങിയവരും ആശുപത്രിയിലുണ്ടായിരുന്നു. വി.ആര്‍.പുരത്തെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.