തൃശൂര്‍: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി സഹായം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പൊതുയോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കുക, സ്ഥിരം നിയമനം ഉള്‍പ്പെടെയുള്ളവരെ കരാര്‍വത്കരിക്കുന്നതും അന്യായമായി സ്ഥലംമാറ്റുന്നതും തടയുക, മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും ക്രൂരമായി മര്‍ദിച്ച് വീട് കൊള്ളയടിച്ചവരെ ഉടന്‍ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐ. ജോണ്‍ പതാക ഉയര്‍ത്തി. സംസ്ഥാന ട്രഷറര്‍ പി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.പി. പ്രശാന്ത് കണക്ക് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.