ചാവക്കാട്: പി.കെ. ശശി എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ സംഘടിപ്പിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി താലൂക്ക് ഓഫിസ് പരിസരത്ത് അവസാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കെ.വി. ഷാനവാസ്, കെ.പി. ഉദയൻ, പി.വി. ബദറുദ്ധീൻ, ശശി വർണാട്ട്, അക്ബർ കോനേത്ത്, ടി.എച്ച്. റഹീം, ഒ.കെ.ആർ. മണികണ്ഠൻ, മനോജ് തച്ചപ്പള്ളി എന്നിവർ സംസാരിച്ചു. കെ.വി. സത്താർ, കെ.എം. ഷിഹാബ്, കെ.ജെ. ചാക്കോ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, ആർ.കെ. നൗഷാദ്, അക്ബർ ചേറ്റുവ, സി. പക്കർ, കെ.എസ്. ബാബുരാജ്, പി.വി. പീറ്റർ, എച്ച്.എം. നൗഫൽ, എം.എസ്. ശിവദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.